വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞു; വാഹന ഉടമ പിടിയിൽ

പാലക്കാട്: രാത്രിസമയത്തെ പതിവു പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ പാലക്കാട് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനാണ് പരുക്കേറ്റു. ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം. രാത്രിയിൽ സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട പൊലീസ് സംഘം അത് പരിശോധിക്കാനായി സമീപത്തേക്ക് ചെല്ലുകയായിരുന്നു. പൊലീസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി […]

ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു

ഇടുക്കി: ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരപ്പേൽ സന്തോഷ്‌ ആണ്  ബോഡിമെട്ട് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് പിടിയിലായത്. അന്നക്കുട്ടിയേയും രണ്ട് വയസ്സുകാരിയേയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി സന്തോഷ് തന്നെയാണ് വീടിനും തീ വെച്ചത്. കൊകൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. രണ്ടു വീട്ടിലും ആരും ഇല്ലായിരുന്നു. തീപിടുത്തത്തിൽ അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി […]

സുകുമാരിയമ്മ ഇനി ലക്ഷാധിപതി; വിൽപനക്കാരൻ തട്ടിയെടുത്ത ‘ഭാഗ്യം’ കോടതി വഴി തിരിച്ചെത്തി

തിരുവനന്തപുരം ∙  വീട്ടമ്മയെ കബളിപ്പിച്ച്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്.ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മേയ് […]

തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം

തൃശൂർ: തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, തൃത്താല, തിരുമറ്റിക്കോട് മേഖലകളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടു. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

സുരേഷ് ഗോപിയെ കാലടിയിലേക്ക് ക്ഷണിച്ച് ശ്രീശങ്കര സങ്കേത് ഫൗണ്ടേഷൻ

കാലടി: ശ്രീശങ്കര സങ്കേത് ഫൗണ്ടേഷൻ ഭാരവാഹികൾ മന്ത്രി സുരേഷ് ഗോപിയെ സന്ദർശിച്ചു. കാലടിയിൽ സെപ്തമ്പർ 6 ന് നടക്കുന്ന വിനായക ചതുർത്ഥി ആഘോഷങ്ങളിലേക്ക് സുരേഷ് ഗോപിയെ ഭാരവാഹികൾ ക്ഷണിച്ചു. സ്വർണത്തിൽ നിർമിച്ച രാംലല്ല വിഗ്രഹം, അയോധ്യയുടെ മാതൃക, ധനലക്ഷ്മി വിഗ്രഹം എന്നിവ സുരേഷ് ഗോപിക്ക് നൽകി. ഡൽഹിയിൽ പോകുമ്പോൾ രാംലല്ല വിഗ്രഹവും അയോധ്യയുടെ മാതൃകയും പ്രധാനമന്ത്രി നരേദ്ര മോദിക്ക് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കാലടിയിൽ നടപ്പാക്കേണ്ട വികസന കാര്യങ്ങൾ ഫൗണ്ടേഷൻ ഭാരവാഹികളുമായി സുരേഷ് ഗോപി ചർച്ച […]

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരേ വംശീയാധിക്ഷേപം നടത്തിയെന്ന കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതേസമയം, താന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സത്യഭാമ കോടതിയെ അറിയിച്ചു. വിവാദത്തെ തുടര്‍ന്ന് തനിക്ക് വിദ്യാര്‍ത്ഥികളെ നഷ്ടമായെന്നും ജീവിതമാര്‍ഗം വഴിമുട്ടിയെന്നും കോടതിയില്‍ പറഞ്ഞു. കറുത്തകുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ് സി/ എസ് ടി വകുപ്പിന്‍റെ പരിധിയില്‍ വരുമെന്നും […]

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ചിങ്ങവനം സ്റ്റേഷനിൽ തമ്മിൽ തല്ലിയ പൊലീസുകാർക്ക് സസ്പെൻഷൻ

കോട്ടയം: ബൈക്ക് പാർക്കിങ്ങുമായി ബന്ധപ്പെട്ട തർ‌ക്കത്തിനൊടുവിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടി. സിപിഒമാരായ സുധീഷ് , ബോസ്കോ എന്നിവരാണ് തമ്മിൽ തല്ലിയത്. ഇരുവരെയും പ്രാഥമികാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സസ്പെൻഡ് ചെയ്തു. ബോസ്കോയുടെ തലയിൽ പരുക്കേറ്റിട്ടുണ്ട്. ചങ്ങനാശേരി ഡിവൈഎസ്പിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. സ്ഥിരമായി സിപിഒ ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്ത് മറ്റൊരാൾ ബൈക്ക് പാർക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഒ സുധീഷ് ബോസ്കോയുടെ തല പിടിച്ച് […]

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു

അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു. അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലെ നഴ്‌സ് കെ.ജി ലിജി (35) ആണ് മരിച്ചത്. കടുകുളങ്ങര അയ്യമ്പുഴ സ്വദേശിയാണ് കഴിഞ്ഞ വെള്ളിയാഴ്ച മഞ്ഞപ്ര സെന്റ്. പാട്രിക്സ് സ്‌കൂളിന്റെ മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലിജി സഞ്ചരിച്ച സ്‌കൂട്ടറിൽ സ്‌കൂൾ ബസ് ഇടിക്കുകയായിരുന്നു. ഭർത്താവ് അരുൺ. ഏക മകൾ ആൻഡ്രിയ. അമലാപുരം മരിയ ഭവൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് .നീലീശ്വരം സ്വദേശികളായ ജോർജിന്റെയും, ലില്ലിയുടെയും മൂത്ത […]

തൃശൂരും പാലക്കാടും ഭൂചലനം

തൃശൂർ‌: ∙ തൃശൂരും പാലക്കാട്ടും ജില്ലകളിൽ ഭൂചലനം. ഇന്നുരാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിൽ കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ മേഖലകളിൽ രാവിലെ 8.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്റുകൾ മാത്രം നീണ്ടുനിന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് അപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പുള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് […]

ലൂർദ്ദ് മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ച് സുരേഷ് ഗോപി

തൃശൂർ: ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തിയത്. മാതാവിന് സ്വർണക്കൊന്തയും പൂമാലയും സമർപ്പിച്ച സുരേഷ് ഗോപി, പിന്നീട് നന്ദിസൂചകമായി ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനവും ആലപിച്ചു. അൽപസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി.‌ വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉൽപനങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിപരമായ നിർവ്വഹണത്തിന്റെ മുദ്രകൾ മാത്രമാണ് ഇത്. മുൻപ്, കുടുംബവുമായാണല്ലോ പള്ളിയിൽ എത്തിയതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അതു […]

നടൻ സൗബിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സിനെതിരായ ഇ ഡി അന്വേഷണത്തിൽ നടനും സഹനിർമാതാവുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ആയിരുന്നു ചോദ്യം ചെയ്യൽ. സൗബിനെ വീണ്ടും വിളിപ്പിക്കും. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 11ന് ആണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്ക് എതിരെ അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് […]

വിൽപനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിലായി

വാഗമൺ: ഇടുക്കി വാഗമണ്ണിൽ വിൽപനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിലായി. വാഗമൺ പാറക്കെട്ട് പുന്നമുടി കിഴക്കേ ചെരുവിൽ സുരേഷിനെ (27) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്വകാഡും, വാഗമൺ പൊലീസും ചേർന്ന് പിടികൂടിയത്. സുരേഷിൽ നിന്നും  13 ഗ്രാം എംഡിഎംഎയും 1.250 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. വിനോദ സഞ്ചാരികളെ ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. അതിനിടെ കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ കാറിൽ കടത്തിയ 32.5 ഗ്രാം മെത്താംഫിറ്റമിൻ […]

മഞ്ഞപ്രയിൽ കാൽനട യാത്രികൻ ബൈക്കിടിച്ച് മരിച്ചു

അങ്കമാലി: മഞ്ഞപ്രയിൽ കാൽനട യാത്രികൻ ബൈക്കിടിച്ച് മരിച്ചു. ത്രിശൂർ സ്വദേശി സി.ബി റോഷൻ (49) ആണ് മരിച്ചത്. രാത്രി 9.30 ഓടെയായിരുന്നു അപകടം. നടന്ന് പോകുകയിയിരുന്ന റോഷനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന മഞ്ഞപ്ര ശിവജിപുരം സ്വദേശി ദീപക് മണിക്ക് പരിക്കേറ്റിട്ടുണ്ട്. റോഷന്റെ ഭാര്യ മിത്ര അയ്യമ്പുഴ പഞ്ചായത്തിലെ ജീവനക്കാരിയാണ്. ഇരുവരും മഞ്ഞപ്രയിൽ വാടകയ്ക്ക് താമസിക്കുകയാണ്.  

പെൺ സുഹൃത്തിന് സന്ദേശമയച്ചു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. ഏഴു പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു

കാലടി: പെൺ സുഹൃത്തിന് സന്ദേശമയച്ച വിരോധത്താൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ. കാലടി മറ്റൂർ ഇളംതുരുത്തിൽ ഗൗതം കൃഷ്ണ (24), മറ്റൂർ കല്ലുങ്കൽ വീട്ടിൽ അലക്സ് (22), മറ്റൂർ ചെമ്മന്തൂർ ശിവ പ്രസാദ് (25), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടിൽ ഗോകുൽ (25), മറ്റൂർ കപ്രക്കാടൻ വീട്ടിൽ അഭിജിത്ത് (19), മറ്റൂർ വേലം പറമ്പിൽ ആകാശ് (20), മറ്റൂർ പയ്യപ്പിള്ളി മാർട്ടിൻ (20) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി […]

റോജി എം ജോൺ എം.എൽ.എ വിവാഹിതനാകുന്നു

അങ്കമാലി: റോജി.എം.ജോൺ എം.എൽ.എ വിവാഹിതനാകുന്നു.കാലടി മാണിക്കമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് – ലിസി ദമ്പതികളുടെ മകൾ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്‌സി. അടുത്ത ആഴ്ച്ച വിവാഹ നിശ്ചയവും. തുടർന്ന് വിവാഹവും നടക്കും.

പുതിയ പ്രതീക്ഷകളുമായി നെടുമ്പാശേരിയിൽ നിന്നും വിമാനം കയറി; മടങ്ങി വന്നത് ചേതനയറ്റ്. കണ്ണീരണിഞ്ഞ് ജനാവലി

കൊച്ചി: പുതിയ പ്രതീക്ഷകളുമായി നെടുമ്പാശേരിയിൽ നിന്നും വിമാനത്താവളത്തിൽ നിന്നും വിദേശത്ത് പോയവർ മടങ്ങിയെത്തിയത് ചേതനയറ്റ ശരീരവുമായി. കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം 10.30 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തി. തുടർന്ന് 11.45 ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മറ്റ് മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി. അന്ത്യാഞ്ജലി അർപ്പിച്ചശേഷം വീട്ടുകാർക്ക് കൈമാറി. വൻ ജനാവലിയാണ് നെടുമ്പാശേരിയിൽ എത്തിയത്. കുവൈറ്റിൽ മരിച്ച 46 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വ്യോമസേന വിമാനം കൊച്ചിയിലെത്തിയത്. […]

നിരവധി കേസുകളിലെ പ്രതികളെ കാപ്പ ചുമത്തി നാട് കടത്തി

അങ്കമാലി: നിരവധി കേസുകളിലെ പ്രതികളെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ടോണി ഉറുമീസ് (35) . ചെങ്ങമനാട് കുന്നുകര അയിരൂർ തെറ്റമ്മേൽ വീട്ടിൽ ജിഷ്ണു ( മഹേഷ് 29) എന്നിവരെയാണ് നാട് കടത്തിയത്. ടോണിയെ ഒരു വർഷത്തേക്കും, ജിഷ്ണുവിനെ ആറ് മാസത്തേക്കുമാണ് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കൊരട്ടി, അങ്കമാലി, എളമക്കര, മാള പോലീസ് […]

സലീഷ് ചെമ്മണ്ടൂർ കുടുംബസഹായ നിധി വെള്ളിയാഴ്ച്ച കെ.സുരേന്ദ്രൻ കൈമാറും

കാലടി: അന്തരിച്ച ബിജെപി കാലടി മണ്ഡലം ജനറൽ സെക്രട്ടറി സലീഷ് ചെമ്മണ്ടൂരിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ സമാഹരിച്ച തുക ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ വെളളിയാഴ്ച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കൈമാറും. വൈകിട്ട് 4 ന് സലീഷിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. വെക്രട്ടറിമാരായ വി.കെ. ഭസിത്കുമാർ, എസ്.സജി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

കുവൈറ്റ് ദുരന്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക

കുവൈറ്റ് : കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നതായാണ് വിവരം. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോ​ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേ​ഗം നാട്ടിലെത്തിക്കാനുളള നടപടികൾ […]

കഴക്കൂട്ടം ട്രഷറി തട്ടിപ്പ്: 5 ഉദ്യോഗസ്ഥർക്ക് സസ്പെൻ‌ഷൻ

തിരുവനന്തപുരം: വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്‍റുമാരായ ഷാജഹാൻ, വിജയ്രാജ്, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസും കേസെടുത്തു. മരിച്ചവരുടെ അക്കൗണ്ടുകളിൽ നിന്നുൾപ്പെടെ പണം തട്ടിയെടുത്തതായി ധനംവകുപ്പിലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പെൻഷൻകാരിയായ ശ്രീകാര്യം ചെറുവക്കൽ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടിൽനിന്നു മാത്രം രണ്ടരലക്ഷം രൂപയാണ് നഷ്ടമായത്. തുടർന്ന് ഇവർ കഴക്കൂട്ടം സബ് ട്രഷറി […]