വേദനകളില്ലാത്ത ലോകത്തിലേക്ക് ദിയ നടന്നകന്നു

 

 

പെരുമ്പാവൂർ: വേദനകളില്ലാത്ത ലോകത്തിലേക്ക് ദിയ (6) നടന്നകന്നു. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്‌സയിലായിരുന്ന ഒക്കൽ ആന്റോപുരം പള്ളിക്കരക്കാരൻ സെബിയുടെ മകൾ ദിയ അന്തരിച്ചു. പൊള്ളലിന്റെ തീവ്രമായ വേദനയിലായിരുന്നു ദിയ.

ഈ മാസം 5 ന് രാത്രി 10.30 വീട്ടിൽ വച്ചായിരുന്നു അപകടം. അമ്മ നിമ്മിക്കും (34) രണ്ട് മക്കൾക്കും പരിക്കറ്റിരുന്നു. വൈകാതെ അമ്മ മരണത്തിന് കീഴടങ്ങി. രണ്ട് പെൺമക്കളേയും വിദഗ്ധ ചികിത്സയ്ക്ക് കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സക്കായി മാറ്റിയിരുന്നു.

ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിന്റെ സന്തോഷത്തിലായിരുന്നു ലോകം മുഴുവൻ. പക്ഷെ ഏവരെയും കരയിപ്പിച്ചു കൊണ്ട് ആ വാർത്തയെത്തി ദിയ മോൾ അമ്മയുടെ അടുത്തേക്ക് പറന്നു പോയിരിക്കുന്നു. കാലടി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ സെബി ഔസേപ്പാണ് അച്ഛൻ. അപകട സമയത്ത് സെബി ഡ്യൂട്ടിയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡെല്ല ചികിത്‌സയിലാണ്‌. താനിപ്പുഴ അനിത വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് ദിയ.