കാലടി ശിവരാത്രി അവലോകന യോഗം

 

കാലടി: എഴുപത്തിരണ്ടാമത് കാലടി മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോജി എം.ജോൺ എം എൽ എണിന്റെ അധ്യക്ഷതയിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. പോലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, ഹെൽത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ആഘോഷ സമിതി പ്രസിഡൻറ് വി.ബി. സുബിൻ കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോൾ, മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് വി.പി.തങ്കച്ചൻ, ശൃംഗേരി മഠം അസിസ്റ്റന്റ് മാനേജർ സുര്യ നാരായണ ഭട്ട്, പി.കെ. മോഹൻദാസ്, വി.പി സിദിൽ കുമാർ, കെ.ആർ.സന്തോഷ്‌കുമാർ, കെ.എസ്.ജയൻ തുടങ്ങിയവർ പങ്കെടുത്തു.18 മുതൽ 21 വരെയാണ് മണപ്പുറത്ത് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്.