ചാലില്‍ചിറ ടൂറിസം വികസന പദ്ധതി; 35 ലക്ഷം രൂപ അനുവദിച്ചു

 

 

അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചാലില്‍ചിറ വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനായി റോജി എം. ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചു. മൂക്കന്നൂര്‍ ടൗണില്‍ ഐ.ടി.സിയുടെ പിറകില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ജലാശയമാണ് ചാലില്‍ചിറ. ചെറുകിട ജലസേചനവകുപ്പിന്‍റെ നേത്യത്വത്തില്‍ 40 ലക്ഷം രൂപ ചിലവില്‍ ചിറയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

ചിറയുടെ ബണ്ട് ഉയര്‍ത്തി ഹാന്‍ഡ് റെയില്‍ സ്ഥാപിക്കുന്നതിനും, വാക്ക്-വേ സജ്ജീകരിക്കുന്നതിനും, പൂമരങ്ങള്‍ വച്ച് പിടിപ്പിച്ച് വിനോദസഞ്ചാരികള്‍ക്കു സൗകര്യമൊരുക്കുന്നതിനുമാണ് ചാലില്‍ചിറ ടൂറിസം വികസന പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് റോജി എം. ജോണ്‍ എം.എല്‍.എ പറഞ്ഞു