അങ്കമാലി: അങ്കമാലി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കും വിവിധ കല്‍വര്‍ട്ടുകളുടെ പുനരുദ്ധാരണത്തിനുമായി 3.90 കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. മൂക്കന്നൂര്‍-ഏഴാറ്റുമുഖം റോഡ് 50 ലക്ഷം, കറുകുറ്റി-മൂക്കന്നൂര്‍ റോഡ് 25 ലക്ഷം, മഞ്ഞപ്ര-അയ്യമ്പുഴ റോഡ് 25 ലക്ഷം, മരോട്ടിച്ചോട്-വട്ടപ്പറമ്പ് റോഡ് 15 ലക്ഷം, മുരിങ്ങൂര്‍-ഏഴാറ്റുമുഖം റോഡ് 25 ലക്ഷം, മഞ്ഞപ്ര-വടക്കുംഭാഗം എടക്കുന്ന് റോഡ് 20 ലക്ഷം
പുളിയനം-മാമ്പ്ര-കറുകുറ്റി റോഡ് 20 ലക്ഷം, മഞ്ഞപ്ര-ചുള്ളി റോഡ് 25 ലക്ഷം, അങ്കമാലി-കോടുശ്ശേരി റോഡ് 20 ലക്ഷം, കറുകുറ്റി-മൂഴിക്കുളം-പീച്ചാനിക്കാട് റോഡ്15 ലക്ഷം, കറുകുറ്റി-ആഴകം റോഡ് 20 ലക്ഷം, മനക്കപ്പടി-പുളിയനം റോഡ് അറ്റകുറ്റപണി 5 ലക്ഷം, മഞ്ഞപ്ര-ചുള്ളി റോഡില്‍ ചുള്ളി പളളിക്ക് സമീപമുള്ള കല്വല്ട്ട് പുനരുദ്ധാരണം 25 ലക്ഷം, കാലടി-മലയാറ്റൂര്‍ റോഡിലെ വാട്ടര്‍ ടാങ്കിന് സമീപമുള്ള കല്‍വര്‍ട്ടിന്റെ വീതി കൂട്ടുന്നതിനും, കാനയുടെ നവീകരണത്തിനും 30 ലക്ഷം
കറുകുറ്റി-പാലിശ്ശേരി റോഡിലെ പന്തക്കല്‍ ഭാഗത്തെ കല്‍വര്‍ട്ടിന്റെ പുനരുദ്ധാരണം 10 ലക്ഷം, കറുകുറ്റി-മൂഴിക്കുളം പീച്ചാനിക്കാട് റോഡിലെ കല്‍വര്‍ട്ട് പുനരുദ്ധാരണം 10 ലക്ഷം, വേങ്ങൂര്‍-കിടങ്ങൂര്‍ റോഡിലെ എല്‍.പി സ്കൂള്‍ ജംഗ്ഷന് കല്‍വര്‍ട്ട് പുനരുദ്ധാരണം 12.50 ലക്ഷം, ഇടലക്കാട് ഭാഗത്ത് മഞ്ഞപ്ര ചുള്ളി റോഡിന്റെ സൈഡ് ഭിത്തി നിര്‍മ്മാണം 25 ലക്ഷം, ക്യാമ്പ് ഷെഡ് റോഡ് 5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിക്കപ്പെട്ടിരിക്കുന്നത്.