ഷഫ്‌ന പാടുന്നു മതേതരത്വത്തിന്റെ സംഗീതം

 

 

സംഗീതം ഒരു ദൈവീക കലയാണ്. ജാതിയൊ മതമോ അതിനില്ല. ക്ഷേത്രങ്ങളിൽ ആലപിക്കുന്ന അഷ്ടപദി, നാരായണീയം, കാവ്യകേളി തുടങ്ങിയവയിൽ ശ്രദ്ധേയയാവുകയാണ് ശ്രീമൂലനഗരം സ്വദേശിനി ഷഫ്‌ന മേത്തർ. ശാസ്ത്രീയ സംഗീതതവും ഷഫ്‌ന പഠിക്കുന്നുണ്ട്. കഴിഞ്ഞ 11 വർഷമായി ഫാക്റ്റ് വി.മോഹനന്റെ കീഴിലാണ് ഷഫ്‌ന സംഗീതംപഠിക്കുന്നത്. ഇതിനകം നിരവധി വേദികൾ ഷഫ്‌ന കീഴടക്കി കഴിഞ്ഞു. കാസിം മേത്തർ സീനത്ത് ദമ്പതികളുടെ മകളാണ് ഷഫ്‌ന.