കാലിത്തീറ്റ വിതരണം പുനരാരംഭിക്കണമെന്ന് അവശ്യപ്പെട്ടു കൊണ്ട് മന്ത്രി കെ രാജുവിന് നിവേദനം നൽകി

 

 

കാലടി: കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം നല്കി വരുന്ന കാലിത്തീറ്റ വിതരണം പുനരാരംഭിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന് പുതിയേടം , കാഞ്ഞൂർ ക്ഷിരോൽപതക സംരക്ഷണസംഘം പ്രസിഡൻറ്മാരായ കെ.സി മാർട്ടിനും ,ജോർജ് കൂട്ടുങ്ങലും ചേർന്ന് നിവേദനം നൽകി. 3 മാസം മുതൽ 6 മാസം വരെ പ്രായമായ കന്നു കുട്ടികൾക്ക് ഗ്രാമപഞ്ചായത്തും സർക്കാരും 25% വീതവും 50% ഗുണഭോക്താവിഹിതം ചേർത്ത് 25000 രൂപയുടെ കാലിതീറ്റയാണ് നൽകി വരുന്നത്.

ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതപ്രകാരം 25% തുക നിക്കി വെച്ചിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന്റെ 25% തുക നല്കാത്തതു മൂലം കേരളം ഫീഡ്‌സ്  തീറ്റ ഇപ്പോൾ നൽകതാതു മുലവും ഈ പദ്ധതി തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് മൂലം പഞ്ചായത്ത് പദ്ധതിക്കായി നീക്കിവെച്ച തുകയും ക്ഷിരകർഷകർക് ലഭിക്കുകയില്ല. പ്രളയവും മറ്റും മൂലം ക്ഷീര കർഷകർ ദുരിതത്തിലുമാണ്.

പാല്‍ വില കുറവായതുമുലം കർഷകർ ബുദ്ധിമുട്ടിലായ സന്ദർഭത്തിൽ എല്ലാ മാസവും തീറ്റ ലഭിക്കുന്നത് കർഷകർക്കു ആശ്വാസം ആയിരുന്നു. എത്രയും വേഗം സർക്കാർ കേരള ഫീഡ്സ്‌ന് സബ്സിഡി കുടിശികയായ തുക തീർത്തു ഈ പദ്ധതി പുനരാരംഭിക്കണമെന്നു അവർ ആവശ്യപ്പെട്ടു