ആദിശങ്കരയിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ്

 

 

കാലടി: എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഡി സോൺ ഫുട്‌ബോൾ ടൂർണ്ണമെന്റ് കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ ആരംഭിച്ചു. ആദ്യ ദിനത്തിൽ കളമശേരി ഐസാറ്റ് പെരുമ്പാവൂർ ഐ.എൽ.എമ്മിനെയും (3-0) പുത്തൻകുരിശ് മുത്തൂറ്റ് നോർത്ത് പറവൂർ എസ്എൻജിസ്റ്റിനെയും ( 2-1 ) കോതമംഗലം എംബിറ്റ്‌സ് മുവ്വാറ്റുപുഴ വിസാറ്റിനെയും ( 2-1 ) പരാജയപ്പെടുത്തി. 28 ടീമുകളാണ് ടൂർണ്ണമെന്റിൽ മത്സരിക്കുന്നത്. ഫൈനൽ 14 ന് നടക്കും.