വൃദ്ധയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

 

 

കാഞ്ഞൂർ: കാഞ്ഞൂർ കല്ലും കൂട്ടത്ത് വൃദ്ധയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈട്ടുങ്ങപടി വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി (84) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള കിണറിലാണ് മൃതദേഹം കാണ്ടത്. വ്യാഴാഴ്ച്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭവനിയെ ഉച്ചമുതൽ കാണാനില്ലായിരുന്നു.

കിണർ മൂടിയിരുന്ന കമ്പി വല നീങ്ങി കിടക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്. അങ്കമാലിയിൽ നിന്നും അഗ്‌നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മക്കൾ: കുട്ടപ്പൻ, രമണി, ഗിരിജ. മരുമക്കൾ: സലീലജ, സന്തോഷ്, വിശ്വനാഥൻ. സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 ന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.