അങ്കമാലിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി

 

 

അങ്കമാലി: അങ്കമാലി നഗരസഭയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി. വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ സൂക്ഷിച്ചിരുന്നതും ഉപയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തിട്ടുള്ളത്. മലബാർ ഫുഡീസ് കോതകുളങ്ങര, ശ്രീ ശരവണഭവൻ കോതകുളങ്ങര, ഗ്രീൻപീസ് ഹോട്ടൽ ടിബി ജംഗ്ഷൻ, പാരീസ് ഹോട്ടൽ മാർക്കറ്റ് റോഡ്, ബദരിയ ഹോട്ടൽ എൽ എഫ് ജംഗ്ഷൻ, റോയൽ ഹോട്ടൽ നായത്തോട് , ക്വാളിറ്റി എയർപോർട്ട് ഹോട്ടൽ നായത്തോട് എന്നീ ഹോട്ടലുകളിൽ നിന്നുമാണ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്.

നിയമലംഘനം നടത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിക്കൊണ്ടും ന്യൂനതകൾ പരിഹരിക്കേണ്ടതാണെന്ന് കാണിച്ചും നോട്ടീസ് നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തുടർ പരിശോധനകൾ കർശനമാക്കുന്നതും ന്യൂനതകൾ പരിഹരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നതിന് നടപടികൾ നഗരസഭ സ്വീകരിക്കും

പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എ.എം.അശോകൻ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ദിലീപ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഇ.സി അരുൺകുമാർ, കെ.ജി.പ്രശാന്ത് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു