മലയാറ്റൂർ -നീലീശ്വരം ഗ്രാമപഞ്ചായത്ത് മെമ്പർ ആതിര ദിലീപ് കേന്ദ്രകഥാപാത്രമാകുന്ന “കുന്നി” ശ്രദ്ധേയമാകുന്നു

മലയാറ്റൂർ -നീലീശ്വരം ഗ്രാമപഞ്ചായത്ത് മെമ്പർ ആതിര ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുന്നി എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു.നവാഗതനായ റ്റി.റ്റി നിഖിലാണ് കുന്നി സംവിധാനം ചെയ്തിരിക്കുന്നത്. ഒരു നാടോടി സ്ത്രീയായാണ് ആതിര വേഷമിട്ടിരിക്കുന്നത്. കാലടി സംസ്‌കൃത സർവ്വകലാശാലയിൽ നിന്നും തിയ്യേറ്ററിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ആതിര. ചില നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മലയാറ്റൂർ ഇല്ലിത്തോട് സ്വദേശിനിയാണ്.

കുന്നി കാണാം