നിർദ്ധന കുടുംബത്തിന് വീടു നിർമിച്ചു നൽകി മലയാറ്റൂരിൽ ഒരു കൂട്ടം യുവാക്കൾ

മലയാറ്റൂർ:നിർദ്ധന കുടുംബത്തിന് വീടു നിർമിച്ചു നൽകി മലയാറ്റൂരിൽ ഒരു കൂട്ടം യുവാക്കൾ.മലയാറ്റൂർ കാടപ്പാറ വേണാട്ടുശേരി വീട്ടിൽ ഗീതക്കാണ് വീടു നിർമിച്ചു നൽകിയത്.2ഗീതയുടെ ഭർത്താവ് സോമൻ മരിച്ചതിനെ തുടർന്ന് രണ്ട് മക്കളുമായി തകർന്നു വീഴാറായ ഷെഡിലാണ് ഗീതയും രണ്ട് മക്കളും താമസിച്ചിരുന്നത്.മകൻ അനൂപ് ശരീരം തളർന്ന് വീൽചെയറിലാണ് കഴിയുന്നത്.3ഇവരുടെ അവസ്ഥ മനസിലാക്കിയ യുവാക്കൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിലിന്‍റെ നേതൃത്വത്തിൽ ഈ കുടംബത്തിന് വീട് നിർമിച്ചു നൽകാൻ മുന്നോട്ടു വരികയായിരുന്നു.വിവിധ സ്ഥാപനങ്ങൾ,സമുദായങ്ങൾ,വ്യക്തികൾ തുടങ്ങിയവർ വീടു നിർമാണത്തിന് സഹായിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ വീടിന്‍റെ താക്കോൽ ദാനം നിർവ്വഹിച്ചു.5
ചടങ്ങിൽ ബ്ലോക്ക്മെമ്പർ വനജ സദാനന്ദൻ, വാർഡ് മെമ്പർ മിനി ബാബു,  രമേഷ്‌, വർഗ്ഗീസ് റാഫേൽ, നിക്സൺ,
രതീഷ്, ജിപ്‌സൻ,ഷാൻകുമാർ, ഷൈജു, നെസൺ, വിപിൻ, സോജിൻ, ബിനു, ജിജോ,മെബിൻ പ്രവീൺ, തുടങ്ങിയവർ പങ്കെടുത്തു.4
700 സ്‌ക്വയർ ഫീറ്റിൽ രണ്ട് മുറി,അടുക്കള,ഹാൾ,ഇറയം എന്നിവ അടങ്ങുന്നതാണ് വീട്