സംസ്‌കൃത സർവ്വകലാശാ കലാലയ മുറ്റത്ത്‌ സുരഭി ലക്ഷ്മിയും,ദിലീഷ് പോത്തനും

 

കാലടി:തങ്ങളുടെ ജീവിതത്തിന് വഴിത്തിരിവായ കലാലയ മുറ്റത്തേക്ക് ദേശീയ പുരസ്‌ക്കാര ജേതാക്കളെത്തി.മികച്ച നടിക്കുളള ദേശീയ പുരസ്‌ക്കാരം നേടിയ സുരഭി ലക്ഷ്മിയും മികച്ച മലയാള സിനിമ സംവിധായകനുളള ദേശീയ
പുരസ്‌ക്കാരം നേടിയ ദിലീഷ് പോത്തനുമാണ് തങ്ങൾ പഠിച്ച കാലടി സംസ്‌കൃത സർവ്വകലാശായിലെത്തിയത്.9തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകരുമായി ഇവർ ഓർമ്മകൾ പങ്കുവച്ചു. ക്ലാസ് മുറികളിലും.ക്യാന്റീനിലും പഴയ ഓർമകളുമായി ഇവർ കയറിയിറങ്ങി.ബി.എ ഭരതനാട്യത്തിനാണ് സൂരഭി ആദ്യം സർവ്വകലാശായിലെത്തിയത്.ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കി.പിന്നീട് നാടകത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നു.ദിലീഷ് പോത്തനും,സുരഭിയും നാടകത്തിന് ഒരേ ബാച്ചായിരുന്നു.3

തന്‍റെ ജന്മസ്ഥലമായ നരിക്കുന്നിൽ നിന്നും കാലടി സർവ്വകലാശായിലെത്തുമ്പോൾ ഭരതനാട്യമോ നാടകമോ എന്താണെന്നറിയില്ലെന്നും അബന്ധത്തിലാണ് നാടകത്തിൽ ചേർന്നതെന്നും സുരഭിപറഞ്ഞു.എന്നാൽ ഇവിടുത്തെ അദ്ധ്യാപകരുടെ അടുത്തെത്തിയതാണ് തന്‍റെ ഭാഗ്യമെന്നും ഈ അഭിനേത്രി പറയുന്നു.5

സർവ്വകലാശായിൽ പുരസ്‌ക്കാര ജേതാക്കളെ ആദരിക്കുകയും ചെയ്തു. സുരഭിലക്ഷ്മി, ദിലീഷ് പോത്തൻ എന്നിവർക്ക് വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ
ഉപഹാരം നൽകി. ദേശീയ പുരസ്‌കാരം നേടിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനെ വൈസ് ചാൻസലർ  പൊന്നാടയണിയിച്ച് ആദരിച്ചു. 8പ്രോ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സർവ്വകലാശാല നാടകവിഭാഗത്തെക്കുറിച്ചുള്ള പ്രവർത്തന മുഖവുര അദ്ധ്യാപകനും നാടകവിഭാഗം മേധാവിയുമായ കെ. കെ. കൃഷ്ണകുമാർ അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. സജിത കെ. ആർ, അദ്ധ്യാപകരായ പ്രഫസർ ജി. കുമാര വർമ്മ, രമേശ് വർമ്മ, യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ രാഹുൽ ശിവൻ, സമന്വയ ചെയർമാൻ സി.സി. ജോർജ്ജ്, സംസ്‌കൃതി കൺവീനർ മഹേഷ് എം., വിനോദ് കുമാർ, നാടക വിദ്യാർത്ഥിനി ആതിര ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ചു.7 പെയ്ന്റിംങ് വിഭാഗം അദ്ധ്യാപകനും ശില്പിയുമായ ജോൺസൺ വേളൂർ വരച്ച ചിത്രങ്ങൾ സുരഭിലക്ഷ്മി, ദിലീഷ് പോത്തൻ എന്നിവർക്ക് പ്രോ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട്, പ്രഫസർ ജി. കുമാര വർമ്മ എന്നിവർ സമ്മാനിച്ചു. രജിസ്ട്രാർ ഡോ. ടി. പി. രവീന്ദ്രൻ സ്വാഗതവും മധു എ.കെ. നന്ദിയും പറഞ്ഞു.