വിശ്വാസ തീഷ്ണതയിൽ മലയാറ്റൂർ പുതുഞായർ തിരുന്നാൾ

 

കാലടി: മലയാറ്റൂർ കുരിശുമുടിയിലും താഴത്തെ പള്ളിയിലും പുതുഞായർ തിരുനാൾ ആഘോഷിച്ചു.പുതുഞായർ തിരുന്നാളിന് മലയാറ്റൂരിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു.സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് മലയാറ്റൂരീലേക്ക് ഒഴുകിയെത്തിയത്.ശനിയാഴ്ച്ച രാവിലെ മുതൽ മലയാറ്റൂരിലേക്ക് വിശ്വാസികൾ എത്തിത്തുടങ്ങി.താഴത്തെ പള്ളിയിൽ രാവിലെ 10 ന് ആഘോമായ തിരുനാൾ പാട്ടുകുർബ്ബാന നടന്നു.ഫാ: മാർട്ടിൻ കണ്ടംപറമ്പിൽ കാർമികത്വം വഹിച്ചു. കുരിശുമുടിയിൽ രാവിലെ 9.30 ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനക്ക് ഫാ: വർഗീസ് പാലാട്ടി കാർമികത്വം വഹിച്ചു.തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരുന്നു. വൈകീട്ട് 3 ന് പൊൻപണ മിറക്കൽ നടന്നു. താഴത്തെ പളളിയിൽ 6 ന് ആഘോഷമായ വിശുദ്ധ കുർബ്ബാനക്ക് .ഫാ: ടോമി കണ്ടത്തിൽ കാർമികത്വം വഹി ച്ചു .

1പുതുഞായർ തിരുന്നാളിന്‍റെ വിശേഷപ്പെട്ട ചടങ്ങായ പൊൻപണ മിറക്കലിന് നിരവധി വിശ്വാസികൾ പങ്കെടുത്തു.പൊൻപണമിറക്കൽ വൈകീട്ട് 3ന് കുരിശുമുടിയിൽ നിന്ന് ആരംഭിച്ചു. റെക്ടർ ഫാ: സേവ്യർ തേലക്കാട്ട് പ്രാർത്ഥന ചൊല്ലി ചടങ്ങിന് കാർമികത്വം വഹിച്ചു. നാളികേരം ഉടച്ച ശേഷമാണ് വിശ്വാസികൾ തലചുമടായി പൊൻപണം ഇറക്കിയത്. 18119123_1162804070513845_3466261321665793270_nമുട്ടനാടിന്‍റെ തലയിൽ വച്ചാണ് ആദ്യ പൊൻപണം ഇറക്കിയത്. അതിനു പിന്നിൽ വിശ്വാസികൾ അണിനിരന്നു.നേർച്ചയായാണ് വിശ്വാസികൾ പൊൻപണം ഇറക്കുന്നത്.

വൃതാനുഷ്ഠാനത്തോടെ വിശ്വാസികൾ അനുഷ്ടിക്കുന്ന ചടങ്ങാണ് പൊൻ പണമിറക്കൽ.ഓരോവർഷവും ഇതിനായി കാത്തിരിക്കുന്നവർ അനവധിയാണ്.പൊൻപണം ഇറക്കാൻ വിശ്വാസികൾക്ക് പേരു ബുക്കുചെയ്യുവാനുളള സൗകരവും പളളി അധികൃതർ ഒരുക്കിയിരുന്നു. 7ഓരോ വർഷവും പൊൻപണം ഇറക്കാനെത്തുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്.പൊന്നിൻ കുരിശു മുത്തപ്പന്‍റെ ശരണം വിളിയോടെയാണ് പൊൻപണമിറക്കൽ. അടിവാരത്ത് തോമാസ്ശ്ലീഹായുടെ പ്രതിമക്കു മുൻപിൽ പൊൻ പണത്തിന് സ്വീകരണം നൽകി. തുടർന്ന് താഴത്തെ പള്ളിയിൽ പൊൻപണം എത്തിച്ചേർന്നു. വികാരി ഫാ: ജോൺ തേക്കാനത്ത് പൊൻപണം സ്വീകരിച്ചു. 18057768_1162804173847168_1302586547899271752_n

ഇത്തവണ ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയുടെ ഭാഗമായി പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതി പ്രകാരമാണ് മലയാറ്റൂർ തീർത്ഥാടനം നടന്നത്. തീർഥാടന സമയത്ത് കുരിശുമുടി പ്ലാസ്റ്റിക് വിമുക്തമാണ്. ഗ്രീൻപ്രോട്ടോകോൾ സംഘടനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.29, 30 തിയതികളിലാണ് എട്ടാമിടം.