മലയാറ്റൂരിൽ കൃഷിനാശം

 

 

മലയാറ്റൂർ: കൊവിഡ് 19 മൂലം ജനം നട്ടം തിരിയുമ്പോൾ കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റ് മലയാറ്റൂർ മേഖലയിലെ വാഴ കർഷകർരെ ദുരിതത്തിലാക്കി. പതിനായിരത്തോളം വാഴകളാണ് കറ്റിൽ ഒടിഞ്ഞ് വീണത്. മലയാറ്റൂർ, സെബിയൂർ, കടപ്പാറ എന്നിവിടങ്ങളിലെ കർഷകരുടെ വാഴകളാണ് നശിച്ചത്. കുല വെട്ടാറായ വാഴകളാണ് നശിച്ചത്.

ലോണെടുത്തും മറ്റുമാണ് കൃഷി നടത്തുന്നത്. വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. സംസ്ഥാനം ലോക് ഡൗൺ ആയതിനാൽ കാർഷിക വിപണിയും പ്രവർത്തിക്കുന്നില്ല. ഇതു മൂലം ഇനിയുള്ള കുലകൾ എന്ത് ചെയ്യണമെന്ന് കർഷകർക്കറിയില്ല. അടിയന്തര സഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.