പോലീസ് പിടിച്ചാൽ ശുപാർശക്കായി ആരും വിളിക്കേണ്ട; റോജി എം ജോൺ എം.എൽ.എ

 

 

അങ്കമാലി: ലോക് ഡൗണിനെ തുടർന്ന് വാഹനമെടുത്ത് പുറത്തിറക്കുന്നവരെ പോലീസ് പിടിച്ചാൽ ശുപാർശക്കായി ആരും തന്നെ വിളിക്കേണ്ടെന്ന മുന്നറിപ്പുമായി റോജി എം ജോൺ എം.എൽ.എ. ഫേസ് ബുക്കിലൂടെയാണ് റോജി ഇക്കാരം പറഞ്ഞിരിക്കുന്നത്.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം 

കോറോണയെ പ്രതിരോധിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണുമായി എല്ലാവരും ദയവായി സഹകരിക്കുക. അനാവശ്യമായി പുറത്തിറങ്ങി പോലീസ് പിടിച്ചിട്ട്, ശുപാർശക്കായി ആരും വിളിക്കണ്ട. ശുപാർശ ചെയ്യില്ല. ന്യായമായ ഏത് ആവശ്യങ്ങൾക്ക് വിളിക്കാം, കൂടെയുണ്ടാവും.

ലോക്ഡൗൺ ലംഘിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ ജില്ലയിൽ വ്യാഴാഴ്ച 77 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് അറിയിച്ചു. ഈ കേസുകളിൽ നിന്നായി 56 പേരെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 43 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്.
ഇതോടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 821 ആയി. 804 പേർക്കെതിരെ നടപടി എടുത്തു. 420 വാഹനങ്ങൾ പിടിച്ചെടുത്തു.

ആലുവ, പെരുമ്പാവൂർ , മൂവാറ്റുപുഴ എന്നീ സബ്ഡിവിഷനുകളിലെ 34 സ്റ്റേഷൻ പരിധിയിലും ഇരുപത്തിനാല് മണിക്കൂറും കർശന പരിശോധന തുടരുകയാണ്. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കൃത്യമായ നടപടിയെടുത്താണ് പോലിസ് മുമ്പോട്ടു പോകുന്നത്. ജില്ലാ അതിർത്തികളിലും ചെക്കിംഗ് നടക്കുന്നുണ്ട്.