കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

 

 

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഹണി ഡേവീസ് അവതരിപ്പിച്ചു. സേവന മേഖലക്കും, ശുചിത്വ മാലിന്യ സംസ്‌കരണത്തിനും പ്രാധാന്യം നൽകികൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. 15,56,96,800 രൂപ വരവും 15,53,95,040 രൂപ ചെലവും 13,44,756 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ജനറൽ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും ഉൾപ്പെടെ നാൽപ്പത് ലക്ഷം രൂപാ ഭവന പദ്ധതിക്കുവേണ്ടി വകയിരുത്തിയിട്ടുണ്ട്.

കൃഷിക്കും മൃഗസംരക്ഷണ മേഖലക്കും കൂടി ആകെ ഉൽപ്പാദന മേഖലക്ക് അറുപത്തഞ്ച് ലക്ഷത്തി എൺപത്തിനായിരം രൂപ വകയിരുത്തിയിട്ടുണ്ട്. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലക്ക് പന്ത്രണ്ടര ലക്ഷം രൂപയും, കുടുംബശ്രീ വനിത ശിശുവികസനത്തിന് ഇരുപത്തേഴ് ലക്ഷത്തി എഴുപത്താറായിരം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പശ്ചാത്തല മേഖലക്ക് 2കോടി എഴുപത്തഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ അദ്ധ്യക്ഷനായിരുന്നു.