പോലീസിനെ ആക്രമിച്ച 2 പേരെ അറസ്റ്റ് ചെയ്തു

 

 

പെരുമ്പാവൂർ: മലയിടംതുരുത്തിൽ വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച 2 പേരെ അറസ്റ്റ് ചെയ്തു. വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മലയിടംതുരുത്ത് ജംഗ്ഷനിൽ ലോക് ഡൗൺ ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസുദ്യോഗസ്ഥരുടെ സമീപത്തേക്ക് ബൈക്കിൽ അമിതവേഗതയിൽ എത്തിയ യുവാക്കളെ തടഞ്ഞ് നിർത്തിയതിൽ പ്രകോപിതരായ യുവാക്കൾ അക്രമണം അഴിച്ചുവിടുകയായിരുന്നു.

പോലിസുദ്യോഗസ്ഥരുടെ കഴുത്തിൽ പിടിച്ച് തള്ളുകയും യൂണിഫോം കീറുകയും ചെയ്തു. ആക്രമിച്ച പ്രതികളെ പോലീസ് സാഹസീകമായി കീഴടക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ പോലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്ദോഗസ്ഥർക്ക് ജില്ല പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഗുഡ് സർവ്വീസ് എൻട്രി നൽകി.