വിധുശേഖര ഭാരതി സ്വാമിയെ സ്വീകരിക്കാനൊരുങ്ങി കാലടി

 

 

ശൃംഗേരി ശാരദാപീഠം നിയുക്ത മഠാധിപതി വിധുശേഖര ഭാരതി സ്വാമി ഈ മാസം 12-ന് അഞ്ചുദിവസത്തെ സന്ദർശനത്തിനായി കാലടിയിലെത്തുന്നു.12-ന് വൈകീട്ട് അഞ്ചിന് പാലക്കാട്ടുനിന്ന്‌ വരുന്ന സ്വാമിയെ വേങ്ങൂരിൽനിന്ന്‌ അൻപതോളം വാഹനങ്ങളുടെ അകമ്പടിയോടെ കാലടിയിലേക്കാനയിക്കും.