നിന്റെ പതിനേഴാം പ്രായത്തിൽ ഞാൻ…. മലയാറ്റൂരിൽ ചിത്രീകരിച്ച ” ബ്ലൂടൂത്ത് ” ശ്രദ്ധ നേടുന്നു

 

 

മലയാറ്റൂർ: മലയാറ്റൂരിൽ ചിത്രീകരിച്ച “ബ്ലൂടൂത്ത് ” എന്ന വീഡിയോ ആൽബം ഏറെ ശ്രദ്ധ നേടുന്നു. നിന്റെ പതിനേഴാം പ്രായത്തിൽ ഞാൻ……. എന്റെ പ്രണയത്തിൻ പൂച്ചെണ്ടുമായ് … എന്ന് തുടങ്ങുന്ന ഗാനം പതിനേഴാം പ്രായത്തിലൂടെയുള്ള പ്രണയത്തിന്റെ ഇടവഴികളിലൂടെ ചാഞ്ഞും ചെരിഞ്ഞുമുള്ള യാത്രയാണ് ”ബ്ലൂടൂത്ത് “. മറന്നു പോകാൻ കഴിയാത്ത പ്രണയമാധുര്യമാണ് ആൽബം സമ്മാനിക്കുന്നത്.

ഓർമകളിലേക്കുള്ള തിരിച്ചു നടത്തം കൂടിയാണിത്. രണ്ടു കഥാപാത്രങ്ങളിലൂടെയാണ് പ്രണയത്തിന്റെ യാത്ര തുടങ്ങുന്നത്. അവരുടെ കാഴ്ചകളിലൂടെ ,ചെറുചലനങ്ങളിളിലൂടെ മന്ദഹാസങ്ങളിലൂടെ കടന്നുപോകുന്ന ആൽബം വല്ലാത്ത അനുഭവമാണ് പകരുന്നത്. മലയാറ്റൂരിൻ്റെ പ്രകൃതി ഭംഗിയും ആൽബത്തിൽ ഒപ്പിയെടുത്തിട്ടുണ്ട്.

പ്രവീൺ കൂട്ടുമഠമാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. രചന, സംഗീതം: സെബി മലയാറ്റൂർ, ആലാപനം: അശ്വിൻ, ഓർക്കസ് ട്രേഷൻ: സാം, ക്യാമറ: ജിനോയ് ഡൊമനിക്, നിർമ്മാണം: ജീൻ മീഡിയ. ഗോകുൽ, അമൃത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി രംഗത്ത് വരുന്നത്.