മുത്തശ്ശിയും കൊച്ചുമകനും മുങ്ങി മരിച്ചു

 

 

പെരുമ്പാവൂർ:പെരിയാർ പുഴയിൽ കുളിക്കാനിറങ്ങിയ  മുത്തശ്ശിയും കൊച്ചു മകനും മുങ്ങി മരിച്ചു. പെരുമ്പാവൂർ ചേലാമറ്റം പാത്തിക്കുളങ്ങര പരേതനായ ജോണിന്റെ ഭാര്യ മേരി (65) ഇവരുടെ മകൾ മെൽജിയുടെയും സാജുവിന്റെയും മകൻ സെൽവിൻ (11) എന്നിവരാണ് മരിച്ചത്. പെരിയാറിൽ ചേലാമറ്റം അമ്പലം കടവിന് സമീപം വൈകിട്ട് 5.30നാണ് പുഴയിൽ കുളിക്കാൻ പോയത്. 6.30തോടെ പുഴയിറമ്പിൽ ബക്കറ്റും വസ്ത്രങ്ങളും കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടമ്മയുടെ മൃതദേഹം സമീപം കരക്കടിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് സെൽവിന്റെ മൃതദേഹം നാട്ടുകാർ മുങ്ങിയെടു
ടുക്കുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഡെൽവിൻ