തെരുവ് നായ ശല്യം രൂക്ഷം

 

 

കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിലെ തിരുനാരായണപുരത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായകൾ അഞ്ച് ആടിനെ കടിച്ചു കൊന്നു. രണ്ടെണ്ണം ഗുരുതാരവസ്ഥയിൽ. പാറായി വീട്ടിൽ മക്കാറിന്റെ ആടിനെയാണ്  നായകൾ കൊന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം ഭാരവാഹികളായ പി. അശോകൻ, പി.ബി അലി എന്നിവർ ആവശ്യപ്പെട്ടു.