കാലടി മഹാശിവരാത്രി പുരസ്ക്കാരം പ്രീതി പ്രകാശ് പറക്കാട്ടിന്

 

 

കാലടി: കാലടി മഹാശിവരാത്രി പുരസ്ക്കാരം പ്രീതി പ്രകാശ് പറക്കാട്ടിന്. ഒരു ഗ്രാം സ്വർണ്ണാഭരണങ്ങൾ ജനകീയമാക്കിയതിനും, സിനിമകൾക്ക് ആഭരണൾ ഡിസൈൻ ചെയ്തതിനും മുൻ നിർത്തിയാണ് പ്രീതിക്ക് പുരസ്ക്കാരം നൽകുന്നത്.

സുപ്പർ ഹിറ്റ് ചിത്രമായ തൃശൂർ പൂരത്തിലെ നായകനായ ജയസൂര്യ അണിഞ്ഞ ആഭരങ്ങൾ ഡിസൈൻ ചെയ്തത് പ്രീതിയായിരുന്നു. ഏറെ ശ്രദ്ധ നേടിയിരുന്നു സിനിമയിലെ ആഭരണങ്ങൾ. നിരവധി കാരുണ്യ പ്രവർത്തികളും പ്രീതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.

ശിവരാത്രി ദിനമായ 21 ന് പുരസ്ക്കാരം സമ്മാനിക്കും. പറക്കാട്ട് ജ്വല്ലറിയുടെ ഉടമയായ പ്രകാശാണ് ഭർത്താവ്.