ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

 

പെരുമ്പാവൂർ: എം.സി.റോഡിൽ കീഴില്ലത്ത് ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 2 പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു. തായ്കരചിറ സ്വദേശികളായ ഗീവർഗീസ് (17), ബേസിൽ (17) എന്നിവരാണ് മരിച്ചത്. കീഴില്ലത്തെ ടൂഷൻ സെന്ററിൽ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയവരാണ് ഇവർ.