സ്‌നേഹവീടിന് തറക്കല്ലിട്ടു

 

 

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ റസിഡൻറ്‌സ്‌ അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്ക് ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ശ്രീഭൂതപുരം മാടവന പരീക്കുട്ടിക്ക് നിർമിച്ചുനൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ എഡ്രാക്ക് ജില്ലാ സെക്രട്ടറി എം.ടി. വർഗീസ് നിർവഹിച്ചു. കഴിഞ്ഞ പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട്, 7.50 ലക്ഷം രൂപ ചെലവിലാണ് പണിയുന്നത്.

കെ.പി. നാരായണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ്, അംഗം എൻ.സി. ഉഷാകുമാരി, സാജിത ബീരാസ്, ഇ.കെ. ഷൺമുഖൻ, ഷീജ റെജി, എ.എം. നാസർ, എം.പി. സുധീഷ് കുമാർ, പി. മനോഹരൻ, വി.എസ്. സതീശൻ, ടി.ബി. നവാസ് തുടങ്ങിയവർ സംസാരിച്ചു.