കാലടി പുത്തന്‍കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ഉത്‌സവം 17 മുതല്‍ 21 വരെ

 

 

കാലടി : പുത്തന്‍കാവ് ഭദ്രകാളി ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവം 17 മുതല്‍ 21 വരെ ആഘോഷിക്കും. വെള്ളിയാഴ്ച രാവിലെ അഭിഷേകം, വൈകീട്ട് 6.30-ന് ഭഗവതിസേവ. 7.30-ന് മലബാര്‍ തെയ്യം, തീചാമുണ്ഡി. ശനിയാഴ്ച രാവിലെ 101 കരിക്ക് അഭിഷേകം, നവകാഭിഷേകം, പഞ്ചഗവ്യാഭിഷേകം. പത്തിന് കൊടിയേറ്റ്, വൈകീട്ട് ആറിന് ഭഗവതിസേവ, കനകദാസര്‍ മെമ്മൊറിയല്‍ ശ്രീകൃഷ്ണ സ്തുതിയുടെ സംഗീതകച്ചേരി, 7.30-ന് ആലപ്പുഴ ബ്‌ളൂഡയമണ്ടിന്റെ ഗാനമേള.

ഞായറാഴ്ച രാവിലെ പറയെടുപ്പ്, വൈകീട്ട് 6.30-ന് ഭഗവതിസേവ, ഏഴിന് നാട്ടരങ്ങ്. തിങ്കളാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, വൈകീട്ട് ആറിന് നിറമാല, പൂമൂടല്‍, ഭഗവതിസേവ, ഭജന, 7.30-ന് നാട്ടരങ്ങ്. ചൊവ്വാഴ്ച രാവിലെ അഞ്ചിന് 101 കരിക്കിന്റെ അഭിഷേകം, 8.30-ന് പൊങ്കാല, സംഗീതാരാധന, പത്തിന് 21 അമ്മമാര്‍ക്ക് ചികിത്‌സാ സഹായ വിതരണം, വിദ്യാഭ്യാസ സഹായ വിതരണം, ഉത്‌സവാഘോഷസമിതി നടത്തിക്കൊടുക്കുന്ന പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹം,

ഉച്ചക്ക് 12 മുതല്‍ മകരയൂട്ട്, വൈകീട്ട് 5.30-ന് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും മൂന്നാനയുടെ അകമ്പടിയോടെ താലഘോഷയാത്ര. പഞ്ചവാദ്യം, പരാശക്തിവേഷങ്ങള്‍, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയുടെ ഭാഗമാകും. 6.30-ന് പൂമൂടല്‍, കാലടി ബസ് സ്റ്റാന്‍ഡ് മുതല്‍ ക്ഷേത്രം വരെ നിരത്തുന്ന 2001 കതിനയുടെ വെടിവഴിപാട്, ആറിന് സംഗീതകച്ചേരി, എട്ടിന് നാടന്‍പാട്ട് അവതരണം.