സൈബർ ബോധവൽക്കരണ ക്ലാസ്

 

 

കാഞ്ഞൂർ: കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ ഹൈസ്ക്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി. കാലടി എസ്.എച്ച്.ഒ ടി.ആർ സന്തോഷ് ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ ഫാദർ ജിറിൽ ചിറക്കൽ മണവാളൻ അധ്യക്ഷത വഹിച്ചു.എം.വി. സനിൽ, ടി.ടി.ജയകുമാർ, പി.മോഹൻദാസ്, ജോസഫ് ജോയി എന്നിവർ പ്രസംഗിച്ചു. സൈബർ സെല്ലിലെ പി.എം തൽഹത് ക്ലാസ് നയിച്ചു.