വിഷ രഹിത ഭക്ഷണം പദ്ധതി

 

 

കാഞ്ഞൂർ: പാറപ്പുറം 10-ാം വാർഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൗഹൃദ റസിഡൻസ് അസോസിേയേഷൻ നടപ്പിലാക്കുന്ന വിഷ രഹിത ഭക്ഷണം പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. 110 വീടുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് എല്ലാ വീടുകളിലേക്കും സൗജന്യമായി പച്ചക്കറിതൈകളും, ജൈവ വളവും വിതരണം ചെയ്തു. കാഞ്ഞൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  പി.അശോകൻ ഉൽഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഐഷ ജമാൽ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് എൻ.വി  ജയകുമാർ സെക്രട്ടറി ടി.കെ അശോകൻ കെ.യു അലിയാർ തുടങ്ങിയവർ സംസാരിച്ചു.