നീന്തൽ ചാമ്പ്യൻഷിപ്പിൽ വിശ്വജ്യോതിക്ക് നേട്ടം

 

 

അങ്കമാലി: തെലങ്കാനയിൽ നടന്ന 32-ാമത് ദക്ഷിണമേഖല നീന്തൽ ചാമ്പ്യൻഷിപ്പിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂൾ വിദ്യാർഥികൾക്ക് നേട്ടം. കേരളത്തെ പ്രതിനിധീകരിച്ച് മത്സരത്തിന് ഇറങ്ങിയ വിദ്യാർഥികൾ മൂന്ന് വെള്ളി മെഡലും രണ്ട് വെങ്കല മെഡലും നേടി. കേരളത്തിനായി വിശ്വജ്യോതി സ്‌കൂളിലെ ആറ് വിദ്യാർഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.