മറ്റൂർ പള്ളിയിൽ തിരുനാൾ 10 ന് തുടങ്ങും

 

 

കാലടി: മറ്റൂർ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി.അന്തോണീസിന്റെ തിരുനാൾ 10 മുതൽ 12 വരെ ആഘോഷിക്കും, തിരുനാളിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഒരുക്കമായ നൊവേന നടന്നു വരുന്നു. 10 ന് രാവിലെ 6.30 ന്  കുർബാന, വൈകിട്ട് 5 ന് ഫാ. ദീപക് വട്ടപ്പാലം നയിക്കുന്ന ദിവ്യകാരുണ്യ ആരാധന. 6 ന് വികാരി ഫാ. ആന്റണി പൂതവേലിൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് മുൻവികാരി ഫാ. ആന്റണി മാങ്കുറിയിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ  കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും.

11 ന് രാവിലെ 6.30 ന്  കുർബാന, വൈകിട്ട് 4.15 ന് രൂപം എടുത്തുവക്കൽ, ഫാ. ജിജോ പുതുശ്ശേരിയുടെ കാർമ്മികത്വത്തൽ തിരുനാൾ പാട്ടുകുർബാന, ഫാ. ജോഷി പുതുവയുടെ പ്രസംഗം, ലദീഞ്ഞ്, പട്ടണ പ്രദക്ഷിണം എന്നിവയുണ്ടാകും.  പ്രധാന തിരുനാൾ ദിനമായ 12 ന് രാവിലെ 5.30 നും, 7.30 നും  കുർബാന, 10 ന് ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിലിന്റെ കാർമ്മികത്വത്തിൽ ആഘാഷമായ തിരുനാൾ പാട്ടുകർബാന, റവ. ഡോ. ടോം പുതുപ്പറമ്പിലിന്റെ പ്രസംഗം, അങ്ങാടി പ്രദക്ഷിണം, വൈകിട്ട് 4.30 ന് ഫാ. ജോസഫ് വെള്ളാട്ടുപറമ്പിലിന്റെ കാർമികത്വത്തിൽ  കുർബാന, പള്ളി ചറ്റി പ്രദക്ഷിണം, രൂപം എടുത്തുവക്കൽ എന്നിവയുണ്ടാകും. രാത്രി 7.30 ന് കൊല്ലം അനശ്വര അവതരിപ്പിക്കുന്ന സുപ്രീം കോർട്ട് എന്ന നാടകവും ഉണ്ടാകും.