ഇല്ലിത്തോടിൽ പുലി ഇറങ്ങി

 

 

മലയാറ്റൂർ:  ഇല്ലിത്തോടിൽ പുലി ഇറങ്ങി. ഇല്ലിത്തോടിലും, ചൂടൻ കവലയിലുമാണ് പുലി ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ ചൂടൻ കവലയിലെ റബ്ബർ ടാപ്പിങ്ങിന് ഇറിയ ആൾ പുലിയെ കാണുകയും ചെയ്തു. റബ്ബർ മരത്തിന് മുകളിൽ ഇരിക്കുകയായിരുന്നു പുലി. ടാപ്പിങ്ങ് തൊഴിലാളി ഉടൻ ഓടി രക്ഷപ്പെട്ടു. ഇല്ലിത്തോട് ഒരു ആടിനെ കടിച്ചു കൊന്നിട്ടുമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലം നിരീക്ഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2017 മെയ് 7 ന് ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ റബ്ബർ തോട്ടത്തിൽ നിന്നും പുലിയെ പിടികൂടിയിരുന്നു. പുലിയുടെ ശല്യം വർദ്ധിച്ചപ്പോൾ വനം വകുപ്പ് ഇരുമ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. ഇതിലാണ് പുലി വീണത്. വീണ്ടും പുലിയെ ഇവിടങ്ങളിൽ കണ്ടത് ആളുകളിൽ ആശങ്ക പരത്തിയിട്ടുണ്ട്. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്