സംസ്കൃത സർവ്വകലാശാലയിൽ അഥിതിയായി എത്തിയ കുരങ്ങ് കൗതുകമായി

 

 

കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിൽ അഥിതിയായി എത്തിയ കുരങ്ങ് കൗതുകമായി. രാവിലെയാണ് കുരങ്ങിനെ കണ്ടത്. മരങ്ങൾ തോറും ചാടിക്കളിക്കുകയായിരുന്നു. തുടർന്ന് വാഹനങ്ങളിലും മറ്റും കയറി ഇരുന്നു. വിദ്യാർത്ഥികൾ നൽകിയ പഴങ്ങളും മറ്റും കുരങ്ങൻ കഴിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കാലടിയിൽ പല ഭാഗങ്ങളിലും ഈ കുരങ്ങിനെ കാണുന്നുണ്ട്.