ജെ.എൻ.യു ആക്രമണം ; എ.ഐ.എസ്.എഫ് പ്രതിഷേധിച്ചു

 

 

കാലടി : ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽ നടന്ന ആക്രമണത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിൽ എ.ഐ.എസ്.എഫ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ‘പ്രതിഷേധം ; വരയും വാക്കും’ എന്ന പരിപാടിയിൽ സർവകലാശാലയിലെ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.ആർ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എ.എ.സഹദ് അദ്ധ്യക്ഷത വഹിച്ചു.

വരയിലൂടെയുള്ള പ്രതിഷേധ പരിപാടി കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി രേഷ്മ, എ.കെ.ആർ.എസ്.എ പ്രതിനിധി ജീവൻ, അംബേദ്കറൈറ്റ് സ്റ്റഡി സർക്കിൾ പ്രതിനിധി ദിനു, തിരുത്താണി വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി അബ്ദുൽ ബാസിത്, കെ.എസ്.യൂ പ്രതിനിധി ഷിഫാന, സ്വാസ് പ്രതിനിധി ശരത്, ഡി.ഡി.എസ്.എം പ്രതിനിധി അനുരാജി, എൻ.സാദിഖ് എന്നിവർ സംസാരിച്ചു.