കണ്ടാൽ ഒരു ചെറിയ പേഴ്സ് തുറന്നാൽ അതിവിശാലമായ ബാഗ്‌

 

 

കാലടി: കണ്ടാൽ ഒരു ചെറിയ പേഴ്സ് തുറന്നാൽ 50 കിലോ വരെ സാധനങ്ങൾ വക്കാം. മറ്റൂർ എയർപോർട്ട് റോഡിൽ കച്ചവട സ്ഥാപനം നടത്തുന്ന വാവച്ചൻ താടിക്കാരൻ ഫെയ്സ് ബുക്കിലിട്ട വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ കഴിയുന്ന ബാഗാണിത്. വിവിധയിനം പച്ചക്കറിക്കൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങിയാണ് വാവച്ചൻ വിൽപ്പന നടത്തുന്നത്. നാടൻ പച്ചക്കറികളാണ് ഇവിടെ നിന്ന് ലഭിക്കുന്നതും. അതിനാൽ നിരവധി പേരാണ് വാവച്ചന്റെ കടയിൽ നിന്നും പച്ചക്കറികൾ വാങ്ങാൻ എത്തുന്നതും.

കടയിൽ പച്ചക്കറി വാങ്ങാൻ വന്ന മാള സ്വദേശിനിയാണ് പേഴ്സുമായി വന്നത്. കൗതുകം തോന്നി വാവച്ചൻ അത് തുറന്ന് നോക്കി. നോക്കിയപ്പോൾ അതിവിശാലമായ ഷോറും പോലെയായിരുന്നു. ഉടൻ തന്നെ വാവച്ചൻ അത് വീഡിയോയിൽ പകർത്തി തന്റെ ഫെയ്സ് ബുക്കിൽ അപ് ലോഡ് ചെയ്തു. ഇതു കണ്ട നിരവധി പേരാണ് പേഴ്സിന് ആവശ്യക്കാരായി എത്തിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ തന്റെ കച്ചവട സ്ഥാപനത്തിൽ ഈ വലിയ കുഞ്ഞൻ പേഴ്സ് കൊണ്ടുവക്കാനുള്ള ശ്രമത്തിലാണ് വാവച്ചൻ.

വീഡിയോ കാണാം