ക്യാരൻ ബെന്നിയ്ക്ക് രണ്ട് വെള്ളി മെഡൽ

 

 

അങ്കമാലി: ഹൈദരബാദിൽ നടന്ന സൗത്ത് സോൺ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ 11 വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 50,100 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തലിൽ കേരളത്തിനായി ക്യാരൻ ബെന്നി വെള്ളി മെഡലുകൾ കരസ്ഥമാക്കി.അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. മുൻ സർവീസസ് കോച്ച് അനിൽകുമാറാണ് പരിശീലകൻ.