ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 1 കോടി രൂപ അനുവദിച്ചു

 

 

അങ്കമാലി: കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്ന വിവിധ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 1 കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ പറഞ്ഞു. ചുള്ളിപ്പാടം റോഡ് (4 ലക്ഷം), ഉപ്പുകല്ല്-താണിക്കോട് റോഡ് (4 ലക്ഷം), കുറ്റിപ്പാറ-ചീനംച്ചിറ റോഡ് (4 ലക്ഷം), മുണ്ടോപ്പുറം-വെള്ളച്ചാല്‍ റോഡ് (4 ലക്ഷം), കട്ടിംങ്-കുന്തിരി റോഡ് (4 ലക്ഷം), അയ്യമ്പുഴ-ചുള്ളി റോഡ് (4 ലക്ഷം), കട്ടിംങ്-പടിഞ്ഞാറേ കപ്പേള റോഡ് (4 ലക്ഷം), കണ്ണിയാറപ്പാടം റോഡ് (5 ലക്ഷം)

പുല്ലാനി-തവളപ്പാറ റോഡ് (4 ലക്ഷം), സെന്‍റ് മേരീസ് ലിങ്ക് റോഡ് (8 ലക്ഷം), ഗ്രഹലക്ഷ്മി റോഡ് (8 ലക്ഷം), പാലിശ്ശേരി-ഇളംച്ചേരി ബണ്ട് റോഡ് (8 ലക്ഷം), കമ്പനിപ്പടി-കളമ്പാട്ടുപുരം റോഡ് (6 ലക്ഷം), തലശ്ശേരി-മാറ്റുപുറം റോഡ് (4 ലക്ഷം), യൂണിവേഴ്സിറ്റി-കനാല്‍ബണ്ട് റോഡ് (5 ലക്ഷം), എടലക്കാട്-കുട്ടാടം റോഡ് (7 ലക്ഷം), പൂതംകുറ്റി-കുട്ടാടം റോഡ് (5 ലക്ഷം), ഇഞ്ചക്കുഴി റോഡ് (4 ലക്ഷം) കപ്പോള സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ റോഡ് (4 ലക്ഷം), എളവൂര്‍ പീച്ചേലിക്കാട് റോഡ് (4 ലക്ഷം) എന്നിവയാണ് തുക അനുവദിക്കപ്പെട്ട റോഡുകള്‍.

കാലവര്‍ഷത്തില്‍ തകര്‍ന്ന മറ്റ് ഗ്രാമീണ റോഡുകള്‍ക്കും കൂടുതല്‍ തുക അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു.