അങ്കമാലി ബാങ്ക് ജംഗ്ഷനില്‍ സിഗ്നല്‍ സ്ഥാപിക്കും; കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും

 

 

 

അങ്കമാലി: ദേശീയപാതയതില്‍ ബാങ്ക് ജംഗ്ഷനില്‍ സിഗ്നല്‍ സിസ്റ്റം സ്ഥാപിക്കുവാനും ദേശീയപാതയിലെ അനധിക്യത കയ്യേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി ഒഴിപ്പിക്കുവാനും തീരുമാനം. ദേശീയപാതയില്‍ അടിയ്ക്കടി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് റോജി എം. ജോണ്‍ എം.എല്‍.എ വിളിച്ച് ചേര്‍ത്ത ജനപ്രതിനിധികളുടേയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടേയും, ബഹുജന സംഘടനാപ്രതിനിധികളുടേയും യോഗത്തിലായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് മേല്‍ നടപടികള്‍ക്ക് ദേശീയപാത അതോറിറ്റി, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥന്‍മാരെ ചുമതലപ്പെടുത്തി.

ടൗണില്‍ താറുമാറായികിടക്കുന്ന ഓടകള്‍ നന്നാക്കുന്നതിനും, തകര്‍ന്ന് പോയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്നും യോഗം തീരുമാനിച്ചു. അങ്കമാലി ടൗണിലും, കറുകുറ്റിയിലും റോഡിന് കുറുകെ നടപ്പാതകള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ റോജി എം. ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.പോള്‍, നഗരസഭാ അദ്ധ്യക്ഷ എം.എ ഗ്രേസി, വൈസ് ചെയര്‍മാന്‍ എം.എസ്. ഗിരീഷ്കുമാര്‍, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജു വി. തെക്കേക്കര, വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ്, സെന്‍റ്. ജോര്‍ജ്ജ് ബസ്ലിക്ക റെക്ടര്‍ ഫാദര്‍. ജിമ്മി പൂച്ചക്കാട്ട്, മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ പ്രസിഡന്‍റ് എന്‍.വി.പോളച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം. വര്‍ഗ്ഗീസ്, കൗണ്‍സിലര്‍മാരായ കെ.കെ.സലി, ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍, റീത്താ പോള്‍, ഷെല്‍സി ജിന്‍സണ്‍, അഡ്വ. സാജി ജോസഫ്, ബിജു പൗലോസ്, വര്‍ഗ്ഗീസ് വെമ്പിളിയത്ത്, ടി.വൈ. ഏല്യാസ് ബിനു അയ്യമ്പിള്ളി, വില്‍സണ്‍ മുണ്ടാടന്‍, ലേഖാ മധു, ബിനി ബി. നായര്‍, ബാബു സാനി ,ആലുവ ഡി.വൈ.എസ്.പി ജി. വേണു, ജോയിന്‍റ് ആര്‍.ടി.ഒ കെ.ആര്‍ സുരേഷ്, ദേശീയപാത അതോറിറ്റി പ്രോജക്റ്റ് ഡയറക്ടര്‍ പി.കെ. സുരേഷ്, മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ ഭാഗവാഹികളായ ഡെന്നി പോളച്ചന്‍, സനൂജ് സ്റ്റീഫന്‍, ഡാന്‍റി കാച്ചപ്പിള്ളി എന്നിവരും സംബന്ധിച്ചു.