കാഞ്ഞൂർ പള്ളിയിൽ ദർശന തിരുനാൾ 5 മുതൽ 8 വരെ

 

 

കാഞ്ഞൂർ : കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ അമലോത്ഭ മാതാവിന്റെ ദർശന തിരുനാൾ 5,6,7,8 തീയതികളിൽ നടക്കും. 5ന് രാവിലെ 5.30 ന് വി.കുർബാന, നൊവേന , 7.15 ന് വിശുദ്ധ കുർബാനയക്ക് ശേഷം കൊടിയേറ്റും. തുടർന്ന് ദർശന സംഘത്തിലേക്ക് പുതിയ അംഗങ്ങളെ സ്വീകരിക്കലും പായസം വെഞ്ചരിപ്പും നടക്കും. തിരുനാളിനോട് അനുബന്ധിച്ചുള്ള നേർച്ച പായസത്തിന്റെ നിർമാണം ആരംഭിച്ചു. ഫൊറോന വികാരി ഫാ.ജോസഫ് കണിയാംപറമ്പിൽ ദേവാലയത്തിൽ നിന്ന് പ്രദക്ഷിണമായി കൊണ്ടുവന്ന ദീപത്തിൽ നിന്ന് തീ അടുപ്പിൽ പകർന്ന് പായസ നിർമാണം ആശീർവദിച്ചു.

8 ന് നടക്കുന്ന നേർച്ചസദ്യയിൽ ആയിരങ്ങളാണ് ഓരോ വർഷവും പങ്കെടുക്കുന്നത്. ഈ വർഷം 15,000 പേർക്കുള്ള നേർച്ച ഭക്ഷണമാണ് ഒരുക്കുന്നതെന്ന് വികാരി അറിയിച്ചു. ഒരേ സമയം 2000 പേർക്ക് ഇരുന്ന് കഴിക്കുവാനുള്ള സൗകര്യവും കൂടാതെ ബുഫെ കൗണ്ടറുകളും ഏർപെടുത്തുന്നുണ്ട്.