കാലടിയിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം

 

 

കാലടി. ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ്  പുനരാരംഭിക്കണമെന്ന് ബിജെപി കാലടിപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുക്കണക്കിന് അയ്യപ്പഭക്തരാണ് കാലടിയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നത്. വർഷങ്ങളായി നടത്താറുള്ള ബസ് സർവ്വീസ് ഈ വർഷം മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ വിഷയത്തിൽ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ ഇടപ്പെട്ട് പരിഹാരം കാണണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് തമ്പി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റ്റി.എസ് രാധാകൃഷ്ണൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂർ, പഞ്ചായത്ത് ജന. സെക്രട്ടറി എം. ബി ശേഖരൻ, മണ്ഡലം സെക്രട്ടറി ഷീജ സതീഷ്, കെ.എസ് ചന്ദ്രൻ, പി.സി ബിജു തുടങ്ങിയവർ സംസാരിച്ചു.