യുവതിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കാലടി: ഭർത്താവ് ഉപേക്ഷിച്ച 2 കുട്ടികളുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി കാലടി പോലീസിന്റെ പിടിയിൽ.28ന് രാത്രിയിലാണ് സംഭവം.ഒഡീഷ സാംപല്ലി വില്ലേജിൽ ബിഷ്ണു നായക് (45) ആണ് അറസ്റ്റിലായത്. 

വെള്ളം ചോദിച്ച് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സമീപത്തെ പറമ്പിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

മഞ്ഞപ്രയിലെ ഒരു റിസോർട്ടിലെ ജീവനക്കാരനാണ് ബിഷ്ണു നായക്. റിസോർട്ടിൽ കഞ്ഞിവെള്ളം വാങ്ങുന്നതിനായി യുവതി പോകുകമായിരുന്നു. യുവതിയുമായി പരിചയപ്പെട്ട ബിഷ്ണു നായക് നാട്ടിൽ തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയിച്ചിരുന്നു. 

ഇയാൾ റിസോർട്ടിൽ ജോലിക്കായി എത്തിയിട്ട് ഒന്നരവർഷമായി. ഇതിനിടെ ബിഷ്ണു നായക് പ്രണയാഭ്യർഥന നടത്തിയെങ്കിലും യുവതി അത് നിഷേധിച്ചു. തുടർന്നാണ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്. 

കാലടി സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ.സന്തോഷ്, എസ്ഐ എം.റിൻസ് തോമസ്, ഉദ്യോഗസ്ഥരായ മനോജ്, ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.