നിയമസഭാ സമിതി പാറമടകൾ സന്ദർശിച്ചു

 

 

മലയാറ്റൂർ: ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെ കുറിച്ച് പഠനം നടത്തുന്ന നിയമസഭാ സമിതി ജില്ലയിലെ പാറമടകൾ സന്ദർശിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിന് ശേഷമാണ് ചെയർമാൻ മുല്ലക്കര രത്‌നാകരൻ എം.എൽ.എയുടെ നേതൃത്വത്തിൽ പാറമടകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയത്. മലയാറ്റൂർ ഇല്ലിത്തോട്, മഴുവന്നൂർ പഞ്ചായത്തിലെ ഐരാപുരം എന്നിവിടങ്ങളിലെ പാറമടകളിലെത്തിയ സംഘം നടത്തിപ്പുകാരുമായും ജീവനക്കാരുമായും സംസാരിച്ചു.

പ്രളയത്തിന് ശേഷം ക്വാറി, പാറമട പ്രവർത്തനങ്ങളെ സംബന്ധിച്ച് ആശങ്കകൾ ശക്തമായ പശ്ചാത്തലത്തിൽ കൂടിയാണ് സമിതിയുടെ സന്ദർശനം. വിവിധ വകുപ്പുകളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിച്ചു. എം.എൽ.എമാരായ എം.വിൻസൻറ്, കെ.ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവിധ വകുപ്പുദ്യോഗസ്ഥർ സംഘത്തെ അനുഗമിച്ചു.