കാലടി പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ ആദരവ്

 

 

കാലടി: പദ്ധതി പണം വിനിയോഗത്തിലും, നികുതി പിരിവിലൂടെ വരുമാനം വർദ്ധിപ്പിച്ചതിനും, മാലിന്യ
സംസ്‌കരണ മേഖലയിലെ മുന്നേറ്റവും കണക്കിലെടുത്ത് കാലടി ഗ്രാമപഞ്ചായത്തിനെ സംസ്ഥാന സർക്കാർ ആദരിച്ചു. ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും പഞ്ചായത്ത് പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ഹരിതമിഷൻ മേഖലയുടെ പ്രവർത്തനം, തോടുകളും, കുളങ്ങളും, കിണറുകളും വൃത്തിയാക്കി. ലൈഫ് മിഷനിലൂടെ അർഹതപ്പെട്ട 24 പേർക്കും ആദ്യ ഘട്ടത്തിൽ തന്നെ വീട് നൽകിയത് പ്രത്യേക പരാമർശത്തിന് ഇടയാക്കി. പട്ടണത്തിലെ ഡ്രെയിനേജ് പുതുക്കി ശാസ്ത്രീയമായി പണിതു. ഓപ്പൺ എയർ സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി. ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമിച്ചു ഇതെല്ലാം കണക്കിലെടുത്താണ് ആദരവെന്ന് പ്രസിഡന്റ് അഡ്വ. കെ തുളസി പറഞ്ഞു.