പ്രതികൾ പോലീസിനെ ആശുപത്രി മുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടു

 

 

അങ്കമാലി: ബസ് തല്ലിതകർത്ത് ആക്രമണം കേസിൽ പ്രതികൾ പോലീസിനെ ആശുപത്രി മുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടു. ചുള്ളി സ്വദേശികളായ സോണി, സോമി എന്നിവരാണ് രക്ഷപ്പെത്. കഴിഞ്ഞ ദിവസം അങ്കമാലി പൂതം കുറ്റി റൂട്ടിൽ ഓടുന്ന ബസ്സിന് നേരെയാണ് ആക്രമണം നടന്നത്. സംഭത്തിൽ ബസ് ജീവനകാർക്കും, യാത്രക്കാർക്കും പരിക്കേറ്റിരുന്നു.

സോണിയും, സോമിയും പരിക്കേറ്റതിനെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിലായിരുന്നു. 2 പോലീസുകാരെ ഇവരുടെ മുറിക്ക് മുൻപിൽ കാവൽ ഏർപ്പെടുത്തിയിരുന്നു. ഇവരെ മുറിയിൽ തള്ളിയിട്ട് മുറി പൂട്ടി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.