കാലടി പട്ടണത്തിൽ ഓമ്നി വാന് തീപിടിച്ചു

 

 

കാലടി: കാലടി പട്ടണത്തിൽ ഓമ്നി വാന് തീപിടിച്ചു. രാവിലെ 6 മണിയോടെയായിരുന്നു സംഭവം. അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്നു വാൻ. തീ പടരുന്നത് കണ്ട് വാനിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഗ്യാസിൽ ഓടുന്ന വാഹനമാണിത്. ഗ്യാസ് ലീക്കായതാണ് തീപിടിക്കാൻ കാരണം.