ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ശ്രീശങ്കര കോളേജ് ജേതാക്കൾ

 

 

 

കാലടി:  ശ്രീ ശങ്കര കോളേജിൽ നടന്ന ജില്ല ജൂഡോ ജൂഡോ ചാമ്പ്യൽ ഷിപ്പിൽ ജൂനിയർ. സീനിയർ വിഭാഗങ്ങളിൽ  ശ്രീശങ്കര കോളേജ് ജേതാക്കളായി.

മത്സര ഫലം:

ജൂനിയർ: 1.  ശ്രീശങ്കര കോളേജ് ( 5 സ്വർണ്ണം 8 വെള്ളി 3 വെങ്കലം 52 പോയന്റ് ) 2. അങ്കമാലി ജൂഡോ ക്ലബ്ബ് ( 2 സ്വർണ്ണം 1 സ്വർണ്ണം 3 വെങ്കലം 16 പോയന്റ് )

സീനിയർ: 1. ശ്രീ ശങ്കര കോളേജ് ( 7 സ്വർണ്ണം  8 വെള്ളി 3 വെങ്കലം 68 പോയന്റ് ). 2. യൂത്ത് ജൂഡോ ട്രെയിനിങ്ങ് സെൻറർ എടവനക്കാട് ( 3 സ്വർണ്ണം 1 വെങ്കലം 16 പോയന്റ് ) സീനിയർ വിഭാഗത്തിൽ തുടർച്ചയായി 9 -)0 തവണയും, ജൂനിയർ വിഭാഗത്തിൽ 2-)0 തവണയുമാണ് ശ്രീശങ്കര കോളേജ് ജേതാക്കളാകുന്നത്. ജില്ലയിൽ നിന്നും 115 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.

ജില്ല ജൂഡോ അസോസിയേഷൽ പ്രസിഡന്റ് പോൾ മുണ്ടാടൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല സ്പോർട്ട് സ് ഓഫീസർ ജെ. ആർ രാജേഷ്, സ്പോർട്ട് സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം എം.എ തോമസ്, ജില്ല ജുഡോ അസോസിയേഷൻ സെക്രട്ടറി പി.എസ് ജോജു, ജില്ല ജൂഡോ അസോസിയേഷൻ ട്രഷറർ ടി.ജെ ആന്റി തുടങ്ങിയവർ സംസാരിച്ചു.

ഈ മാസം 12 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന  ജൂനിയർ ജൂഡോ ചാമ്പ്യൽഷിപ്പിലേക്കും, ഡിസംബറിൽ വയനാട് നടക്കുന്ന സംസ്ഥാന സീനിയർ ജൂഡോ ചാമ്പ്യൽഷിപ്പിലേക്കും മത്സരാർത്ഥികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.