വിശ്വജ്യോതി സ്‌കൂളിൽ അഖില കേരള ബാസ്‌കറ്റ് ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ ആരംഭിച്ചു

 

 

 

അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ ഫാ.ജോൺ പൈനാടത്ത് എൻഡോവ്മെന്റ് ട്രോഫിക്കായുള്ള പതിനേഴാമത് അഖില കേരള വിശ്വജ്യോതി ബാസ്‌കറ്റ് ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ ആരംഭിച്ചു. നാഷണൽ ബാസ്‌കറ്റ് ബോൾ പരിശീലകൻ പി.ജെ.സെബാസ്റ്റ്യൻ ബാസ്‌കറ്റ്ബോളും, ലോക ഭിന്നശേഷി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കളിച്ച മലയാളി താരം അനീഷ് പി.രാജൻ ഇന്റ്രർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റും ഉദ്ഘാടനം ചെയ്തു.

മാനേജർ ഫാ.ജോൺ ബെർക്കുമാൻസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ.സിബിൻ പെരിയപ്പാടൻ, പ്രധാന അധ്യാപിക വിദ്യ കെ നായർ, ഇ.ഡി.ബി.എ.പ്രസിഡന്റ് ജെയ്സൺ മേലേത്ത്, സെക്രട്ടറി അഡ്വ.കെ.എ.സലിം, പി.ടി.എ പ്രസിഡന്റ് അബി ഡേവിഡ്, വൈസ് പ്രസിഡന്റ് നൈജോ ബേബി അരീക്കൽ, കൺവീനർ സോഡി പോൾ, അനീന സമ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിൽ നിന്നുമുള്ള സ്‌കൂളുകളിലെ 11 പ്രമുഖ ക്രിക്കറ്റ് ടീമുകളും 18 ബാസ്‌കറ്റ് ബോൾ ടീമുകളും മത്സരങ്ങളിൽ പങ്കെടുക്കുന്നു.  11 ന് ടൂർണമെന്റുകൾ സമാപിക്കും.