നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പുറകിൽ കെണ്ടയ്നർ ലോറിയിടിച്ച് 8 പേർക്ക് പരിക്കേറ്റു

 

 

അങ്കമാലി: എളവൂർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പുറകിൽ കെണ്ടയ്നർ ലോറിയിടിച്ച് 8 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കോഴിക്കോട് എം ദാസൻ എൻജിനിയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്തി. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്.

പരിക്കേറ്റവരെ അങ്കമാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം കൊടൈക്കനാൽ ആലപ്പുഴ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് കോഴിക്കോട്ടയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പോലീസും അഗ്നിശമന സേനയും സ്ഥലതെത്തി അപകടത്തിൽ പെട്ട വാഹനങ്ങൾ ക്രെയിനുപയോഗിച്ച് മാറ്റി.