യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

 

 

ശ്രീമൂലനഗരം: ചൊവ്വര തൂമ്പാക്കടവ് പാലത്തിന് സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ സ്വദേശി ശരത്ത് (34) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയിലാണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടത്. യാത്രക്കാരാണ് സംഭവം നെടുമ്പാശ്ശേരി പോലീസിൽ അറിയിച്ചത്. പോലിസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ചൊവ്വാഴ്ച്ച മുതൽ ശരത്തിനെ കാണാനില്ലായിരുന്നു. ഇത് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. വിരലടയാള വിദഗ്ദരും, ഫോറൻസിക്ക് വിഭാഗവും കാറും, പരിസരയും പരിശോധിച്ചു. ആലുവ ഫെഡറൽ ബാങ്കിലെ ജീവനക്കാരനാണ് ശരത്ത്.