കാലടിയിലെ ഗതാഗകുരുക്കിനെതിരെ സേവ് പീപ്പിൾ ആക്ഷൻ കൗൺസിൽ

 

 

കാലടി : കാലടിയിലെ ഗുരുതരമായ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സേവ് പീപ്പിൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധി സഭ കാലടി കാഞ്ഞൂർ റൂറൽ കോ – ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. സമ്മേളനം സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ. ജോൺ പുതുവ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. ജോസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

കാലടി, കാഞ്ഞൂർ, മലയാറ്റൂർ നീലീശ്വരം പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, അംഗങ്ങൾ, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഗതാഗതകുരുക്കിനെതിരെ ശക്തമായ പ്രചാരണ പരിപാടികൾക്ക് സാമൂഹ്യമാധ്യമങ്ങളിലൂടേയും മറ്റും പ്രചാരണം കൊടുക്കുന്നതിനും അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനുമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിപുലമായ കൺവെൻഷൻ നടത്തുന്നതിനും  തീരുമാനമെടുത്തു.

കെ.ഡി ഷാജി, സദാനന്ദൻ മാസ്റ്റർ, ശാരദ മോഹൻ, വത്സ ചെറിയാൻ, എം. പി ലോനപ്പൻ, രമ ബാബു, ബിബി സെബി, അബ്ബാസ് മൗലവി, ബിജു മാണിക്യമംഗലം, കെ.ടി എൽദോസ്, മിനി ബിജു, അഡ്വ. എ.ആർ ബിജോയ്, എം. എ ചന്ദ്രൻ, കെ.എൻ നമ്പൂതിരി, സി.കെ അൻവർ തുടങ്ങിയവർ സംസാരിച്ചു.