ചന്ദ്രപ്പുരയിൽ വാഹനാപകടം; ഒരാൾ മരിച്ചു

 

 

അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുരയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ഞപ്ര കിലുക്കൻ വീട്ടിൽ വർഗീസ് (50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അയ്യമ്പുഴ സ്വദേശി സത്യനെ ഗുരുതര പരിക്കുകളോടെ അങ്കമാലി എൽ.എഫ്.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു അപകടം.

അങ്കമാലിയിൽ നിന്നും മലയാറ്റൂർ വഴി കോതമംഗലത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസാണ് ബൈക്കിലിടിച്ചത്. പരിക്കേറ്റ 2 പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും വർഗീസിന്റെ ജീവൻ രക്ഷിക്കാനായില്ല.